ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം ചവിട്ടി മെതിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വിധി പുനഃപരിശോധന നടത്തേണ്ടായെന്ന നിലപാടായിരുന്ന സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്തത്. സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്തയായിരുന്നു വാദിച്ചത്.
ഭരണഘടനിയല് പറയുന്ന വിവേചനമില്ലായ്മയും തുല്യതയും ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം വാദിച്ചു. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്തു എന്നത് ഒരു വിധി പുനഃപരിശോധിക്കുന്നതിനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ വിധിക്കെതിരെ 56 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്. ഇത് കൂടാതെ നാല് റിട്ട് ഹര്‍ജികളുമുണ്ട്. കേസിലെ വാദം കേട്ടതിന് ശേഷം വിധി പറയുവാന്‍ വേണ്ടി മാറ്റി വെച്ചിട്ടുമുണ്ട്.
Discussion about this post