ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടിക്കെതിരെ വധഭീഷണി. പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ബന്ധുക്കളാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പിറകെ നടന്ന ശല്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തതിന് ആക്കുളം ഈറോഡ് കോളനി സ്വദേശികളാണ് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കളാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്.
ഇത് കൂടാതെ പെണ്‍കുട്ടിക്ക് വേണ്ടി സാക്ഷി പറഞ്ഞ സ്ത്രീയെ ആക്രമിച്ചുവെന്നും പരാതിയുണ്ടായിരുന്നു. ഈ പരാതി പോലീസ് നിര്‍ബന്ധിച്ച് ഒത്തുതീര്‍പ്പാക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നു. പോലീസ് സംഭവത്തില്‍ ഒത്തുകളിക്കുകയാണെന്നും ആരോപണമുണ്ട്.
പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കാണാന്‍ മറ്റ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പോയപ്പോഴാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്.
Discussion about this post