തിരുവനന്തപുരം: കെഎസ്ആർടിസി ബസ്- മേയർ വിഷയത്തിൽ സംഭവം പുനരാവിഷ്‌കരിച്ച് പോലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയർ ആര്യ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമാാണ് തർക്കത്തിലെ സംഭവങ്ങളാണ് പോലീസ് പുനരാവിഷ്‌കരിച്ചത്. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതിയിൽ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യൽ ഒന്നാംക്ലാസ് രമജിസ്ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നൽകിയത്. രഹസ്യമൊഴി നൽകാനായി മ്യൂസിയം പോലീസ് മേയർക്ക് നോട്ടീസ് നൽകിയിരുന്നു.












