തിരുവനന്തപുരം: വിവാദമായ ബാർകോഴ വിഷയത്തിൽ കൈകഴുകി മന്ത്രിമാർ. വിഷയത്തെ കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു.ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞു. മദ്യനയത്തിന്റെ ആലോചനകളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലുമായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരത്തിലൊരു പണപ്പിരിവിന് ശ്രമിക്കുന്നു എന്നത് ഗൗരവത്തോടുകൂടി കാണുന്നു, ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.
മദ്യനയത്തിൽ ടൂറിസം വകുപ്പ് വിളിച്ചുചേർത്ത യോഗം മന്ത്രി തലത്തിൽ അല്ലെന്ന് ഇന്നലെ ടൂറിസം വകുപ്പിന്റെ വിശദീകരണം ഉണ്ടായിരുന്നു.ചീഫ് സെക്രട്ടറിയ്ക്ക് റിപ്പോർട്ട് നൽകാനുള്ള അഭിപ്രായ സ്വരൂപണ യോഗമാണ് നടന്നത്. മദ്യനയത്തിൽ ടൂറിസം മേഖലയിൽ അഭിപ്രായത്തിനാണ് യോഗം ചേർന്നതെന്ന് വകുപ്പ് വ്യക്തമാക്കുന്നു.
Discussion about this post