കണ്ണൂർ: പളളിക്കുന്നിൽ അയൽവാസിയെ പിതാവും മക്കളും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നമ്പ്യാർമൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ദേവനെയും മക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതിനെ തുടർന്നുണ്ടായ വാക്കു തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്. ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി മലിനജലം വഴിയിലേക്ക് ഒഴുകിയിരുന്നു. ഇതേ തുടർന്ന് പൈപ്പിന്റെ പ്രശ്‌നം പരിഹരിക്കണമെന്ന് അജയകുമാർ ദേവസിനോട് പറയുകയായിരുന്നു. ഇത് വാക്കുതർക്കത്തിലേക്ക് വഴിവച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
പിന്നീട് രാത്രി എട്ട് മണിയോടെ വീണ്ടും പൈപ്പിൽ നിന്നും വെള്ളം ഒഴുകുന്നതിനെ ചൊല്ലി തർക്കം ഉണ്ടായി. ഇതിനിടെ ദേവദാസും മക്കളും ചേർന്ന് അജയകുമാറിനെ മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് അവശനായി റോഡിൽ കിടന്ന അജയകുമാറിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേയ്ക്കും മരിച്ചിരുന്നു.
Discussion about this post