റിപ്പോ റേറ്റ് വെട്ടിക്കുറച്ച് റിസര്‍വ്വ് ബാങ്ക്. 25 ബേസിസ് പോയിന്റ് വെട്ടിക്കുറച്ച് 6.25 ശതമാനത്തിലാണ് റിപ്പോ റേറ്റ് നില്‍ക്കുന്നത്. ആര്‍.ബി.ഐ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണിത്. റിപ്പോ റേറ്റ് വെട്ടിക്കുറച്ചതിന് പുറമെ സാമ്പത്തിക നയത്തിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. പണപ്പെരുപ്പം 4 ശതമാനത്തില്‍ താഴെ നില്‍ക്കുന്ന വേളയിലാണിത്.
റിവേഴ്‌സ് റിപ്പോ റേറ്റും ആര്‍.ബി.ഐ വെട്ടിക്കുറച്ചിട്ടുണ്ട്. നിലവില്‍ റിവേഴ്‌സ് റിപ്പോ റേറ്റ് 6 ശതമാനമാണ്.
റിപ്പോ റേറ്റുകള്‍ കുറച്ചതിനെത്തുടര്‍ന്ന് പൊതുവെ ബാങ്കുകള്‍ ഇതിന്റെ ആനുകൂല്യം പൊതുജനങ്ങള്‍ക്ക് നല്‍കുന്നതായിരിക്കും. അങ്ങനെയുണ്ടായാല്‍ ഗാര്‍ഹിക, വാഹന വായ്പകളുടെ വില കുറയുന്നതായിരിക്കും.
2018 ഡിസംബറില്‍ ഊര്‍ജിത് പട്ടേല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറിയതിനെത്തുടര്‍ന്നാണ് ശക്തികാന്ത ദാസ് ചുമതലയേറ്റത്. ഡിസംബറിലെ സാമ്പത്തിക നയത്തില്‍ പ്രത്യേകിച്ച് മാറ്റമൊന്നും ആര്‍.ബി.ഐ കൊണ്ടുവന്നിരുന്നില്ല.
Discussion about this post