തമിഴ്‌നാട്ടിലെ കുംഭകോണത്തിന് സമീപത്തുള്ള തിരുഭവനത്തില്‍ ഇസ്ലാം മത പരിവര്‍ത്തനത്തിന് ശ്രമിച്ചവരെ തടഞ്ഞ പട്ടാളി മക്കള്‍ കച്ചി (പി.എം.കെ) നേതാവ് രാമലിംഗം കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്.
കുംഭകോണം തിരുഭവനത്തിന് സമീപമുള്ള ഒരു ദളിത് കോളനിയിലെ അംഗങ്ങളെ ചിലര്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നത് രാമലിംഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം സംഭവത്തില്‍ ഇടപെട്ടിരുന്നു. എല്ലാ മതസ്ഥരും സഹോദരഭാവത്തോടെ ഇരിക്കണമെന്നാണ് താന്‍ ആഗ്രിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ഇസ്ലാം മത വിശ്വാസികള്‍ സാഹോദര്യം വെച്ച് പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രദേശത്തെ ഹിന്ദു കോളനിയില്‍ ഒരു മുസ്ലീമിന് വേണമെങ്കില്‍ ഒരു വീട് മേടിക്കാമെന്നും എന്നാല്‍ അതേസമയം മുസ്ലീം മതസ്ഥര്‍ താമസിക്കുന്ന സ്ഥലത്ത് ഒരു ഹിന്ദുവിന് അത് ലഭിക്കാന്‍ സാധിക്കില്ലെന്നും രാമലിംഗം പറഞ്ഞു. മതപരിവര്‍ത്തനത്തിന് വരുന്നവരെ തടയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
https://twitter.com/Iam_Vrm/status/1093070845784686592
രാമലിംഗം ഇടപെട്ടതിനെത്തുടര്‍ന്ന് മതപരിവര്‍ത്തനത്തിന് വന്നവര്‍ പിരിഞ്ഞ് പോയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ചെട്ടിമണ്ഡപത്തില്‍ നിന്നും തന്റെ വീട്ടിലേക്ക് തന്റെ മിനി വാനില്‍ പൊയ്‌ക്കൊണ്ടിരുന്ന രാമലിംഗത്തെ ചിലര്‍ തടഞ്ഞിരുന്നു. ഇവര്‍ രാമലിംഗത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമലിംഗത്തെ അടുത്തുള്ള ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല. ആക്രമണം നടക്കുന്ന സമയത്ത് രാമലിംഗത്തിന്റെ 17 വയസ്സുള്ള മകനും കൂടെയുണ്ടായിരുന്നു.
മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. നാല് പേര്‍ കേസില്‍ പ്രതികളാണ്. ഇവരുടെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ പ്രതിഷേധവുമായി പി.എം.കെ, ഡി.എം.കെ, ബി.ജെ.പി എന്നിവര്‍ രംഗത്തെത്തി. കേസില്‍ കുറ്റക്കാരെ കണ്ടെത്തി അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് പി.എം.കെ നേതാവ് എസ്.രാമദാസ് അഭിപ്രായപ്പെട്ടു.
Discussion about this post