തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ അവതാരകന് വേണു ബാലകൃഷ്ണന് സ്പീക്കറെ ആക്ഷേപിച്ചെന്ന പരാതിയില്‍ മാതൃഭൂമി ന്യൂസ് ചാനല്‍ മാപ്പു പറഞ്ഞു. സുരേഷ് കുറുപ്പ് എം.എല്‍.എയാണ് പരാതി നല്‍കിയത്. സുരേഷ് കുമാര്‍ നിയമസഭയില്‍ ഉന്നയിച്ച അവകാശലംഘന പ്രശ്നത്തെ തുടര്‍ന്ന് സ്പീക്കര്‍ പരാതി പ്രിവിലേജസ്, എത്തിക്സ് സമിതിക്ക് റഫര്‍ ചെയ്തിരുന്നു. ഇതോടെ എ. പ്രദീപ് കുമാര്‍ എം.എല്‍.എ ചെയര്‍മാനായ ഈ സമിതിക്കു മുമ്പാകെ യാണ് മാതൃഭൂമി മാപ്പു പറഞ്ഞു.
മാതൃഭൂമി മാപ്പു പറഞ്ഞ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് സമിതി ശുപാര്‍ശ ചെയ്തു.മാതൃഭൂമി ന്യൂസ് ചാനല്‍ 2017 മാര്‍ച്ച് 13ന് രാത്രി സംപ്രേഷണം ചെയ്ത ‘സൂപ്പര്‍ പ്രൈം ടൈം’ പരിപാടിയില്‍ അവതാരകനായ വേണു ബാലകൃഷ്ണന് സ്പീക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് പരാതിക്കിടയാക്കിയത്. പരിപാടിയില്‍ സ്പീക്കറുടെ ഒരു റൂളിങ്ങിനെ അപലപിക്കുകയും സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറിയെന്ന് ആക്ഷേപിക്കുകയും ചെയ്തെന്നാണ് സുരേഷ് കുറുപ്പ് പരാതിയില്‍ ആരോപിക്കുന്നത്.
മാതൃഭൂമി ന്യൂസ് ചാനല്‍ സി.ഇ.ഒ മോഹന്‍ നായര്‍, അവതാരകന് വേണു ബാലകൃഷ്ണന് എന്നിവരില്‍ നിന്നും സമിതി വിശദീകരണം തേടി. ഇവര്‍ നല്കിയ വിശദീകരണം സ്വീകാര്യമല്ലെന്ന് വിലയിരുത്തലാണ് സമിതി നടത്തിയത്. എങ്കിലും മാപ്പപേക്ഷ പരിഗണിച്ച് തുടര്‍ നടപടികള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Discussion about this post