ഹാമില്‍ട്ടണ്‍: ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തിന് ഇന്ത്യയും കീവീസും ഇന്നിറങ്ങും. ഇന്ന് ഉച്ചയ്ക്ക് 12 ന് ഹാമില്‍ട്ടണിലാണ് കളി. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര തുല്യതയിലാണ്. ആദ്യ മത്സരം കിവീസ് 80 റണ്‍സിന് ജയിച്ചപ്പോള്‍, രണ്ടാമത്സരത്തില്‍ ഏഴ് വിക്കറ്റ് ജയവുമായി ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി. ഏകദിനത്തില്‍ ഇന്ത്യ 92 റണ്‍സിന് പുറത്തായ ഗ്രൗണ്ടില്‍ തന്നെയാണ് മത്സരമെന്നതും ശ്രദ്ധേയമാണ്.
രണ്ട് വിദേശ പര്യടനങ്ങള്‍ക്കായി ടീം ഇന്ത്യ വിദേശത്തേക്ക് പോയിട്ട് മൂന്ന് മാസം തികയുകയാണ്. ഇന്നത്തെ മത്സരത്തോടെ പര്യടനം അവസാനിക്കും. ട്്വന്റി-20 ലോകകപ്പിന് മുന്നേയുള്ള നിര്‍ണായക പോരാട്ടമാണ് ഇന്നത്തേത്.
Discussion about this post