അബുദാബി കോടതികളില്‍ മൂന്നാം ഔദ്യോഗിക ഭാഷയായി ഹിന്ദിയ്ക്ക് അംഗീകാരം . ഇന്ത്യക്കാര്‍ക്ക് നിയമപരമായ സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഹിന്ദിയും കോടതിയിലെ ഔദ്യോഗിക ഭാഷയാക്കിയത് . ഇംഗ്ലീഷ് , അറബ് എന്നിവയ്ക്ക് പുറമെയാണ് ഹിന്ദിയും ഔദ്യോഗിക ഭാഷയായത് .
തൊഴില്‍സംബന്ധമായ കേസുകളില്‍ ഇംഗ്ലീഷ് , അറബി എന്നിവയ്ക്ക് പുറമേ ഹിന്ദിയിലും നല്കുന്ന മൊഴികളും രേഖകളും പരിഗണിക്കുമെന്ന് അബുദാബി നീതിന്യായ വിഭാഗം അറിയിച്ചു . ഭാഷയുടെ അതിരില്ലാതെ നിയമസഹായം ലഭ്യമാക്കുവാനും നിയമ വ്യവഹാര നടപടികള്‍ മനസിലാക്കുവാനും ഇത്തരമൊരു നടപടി സഹായകരമാകും .
ഔദ്യോഗിക കണക്കുകള്‍ പ്രകാരം യു.എ.ഇയില്‍ 26 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത് . യു.എ.ഇയുടെ ആകെ ജനസംഖ്യയുടെ 30 ശതമാനത്തോളം വരുമിത് . സുതാര്യമായ നിയമനടപടി ക്രമങ്ങള്‍ നടത്താനും ഇത് ഉപകരിക്കും .
Discussion about this post