Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഹിന്ദു പിന്തുടര്‍ച്ച കേരള ഭേദഗതി ബില്‍ തയ്യാറായി: മകന്റെ സ്വത്തില്‍ ഭാര്യക്കും മക്കള്‍ക്കും മാത്രം ഇനി അവകാശം

by Brave India Desk
Jun 19, 2015, 10:15 am IST
in Kerala
Share on FacebookTweetWhatsAppTelegram

secreteriateതിരുവനന്തപുരം: മകന്‍ മരിച്ചാല്‍ അമ്മയ്ക്ക് കിട്ടുന്ന സ്വത്ത് അവരുടെ മരണശേഷം മകന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രമായി ലഭിക്കുന്നതിന് വ്യവസ്ഥചെയ്യുന്ന ഹിന്ദു പിന്തുടര്‍ച്ച കേരള ഭേദഗതി ബില്‍ തയ്യാറായി.

നിയമസഭയുടെ ഈ സമ്മേളനത്തില്‍ ബില്ല അവതരിപ്പിക്കുമെന്നാണ് സൂചന. 29നാണ് ഇനി നിയമസഭ യോഗം ചേരുന്നത്. അപ്പോള്‍ ബില്‍ പരിഗണിയ്ക്കാനാണ് സാധ്യത. ഇത്തരമൊരു ഭേദഗതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സര്‍ക്കാരിനും നിയമസഭയ്ക്കും ലഭിക്കുന്നുണ്ട്.
1956ലെ ഹിന്ദു പിന്തുടര്‍ച്ച നിയമത്തിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ഇതിലെ എട്ടാം വകുപ്പുപ്രകാരം മരണശാസനം കൂടാതെ ഒരു ഹിന്ദുമതത്തില്‍പെട്ടയാള്‍ മരിച്ചാല്‍ അയാളുടെ സ്വത്ത് മകന്‍, മകള്‍, അമ്മ, വിധവ എന്നിവര്‍ക്ക് കിട്ടും. എന്നാല്‍ മകന്റെ സ്വത്ത് ലഭിച്ച അമ്മ മരിച്ചാല്‍ ആ വസ്തുവിന്റെ ഭാഗം അമ്മയുടെ മറ്റ് അനന്തരാവകാശികളിലേക്കും അതായത്, മരിച്ചയാളിന്റെ സഹോദരങ്ങള്‍ക്കും പോകും. ഇത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മരിച്ച മകന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രമായി ഇത് ലഭിക്കാന്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഇതിനായി നിയമത്തിന്റെ 15ാം ഉപവകുപ്പിന്റെ രണ്ടാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുന്നത്. ഭേദഗതി ഇപ്രകാരമാണ് ‘ഒരു ഹിന്ദു സ്ത്രീക്ക് അവളുടെ മുമ്പ് മരിച്ച പുത്രനില്‍നിന്നും അനന്തരാവകാശമായി ലഭിച്ച ഏതെങ്കിലും വസ്തു ഒന്നാം ഉപവകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റ് അനന്തരാവകാശികള്‍ക്ക് അതില്‍ നിര്‍ദ്ദേശിച്ച ക്രമത്തില്‍ സംക്രമിക്കുന്നതല്ലാത്തതും എന്നാല്‍ മുമ്പ് മരിച്ച ഏത് പുത്രനില്‍ നിന്നാണോ അവള്‍ക്ക് വസ്തു അനന്തരാവകാശമായി ലഭിച്ചത് ആ പുത്രന്റെ അനന്തരാവകാശികളിലേക്ക് സംക്രമിക്കുന്നതും ആകുന്നു.’ 2015ലെ ഹിന്ദു പിന്തുടര്‍ച്ച (കേരള ഭേദഗതി) എന്നതാണ് ഈ നിയമത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്.

നിയമത്തില്‍ മാറ്റം വരുത്താന്‍ ഏതാണ്ട് ഒരു വര്‍ഷം മുമ്പുതന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇത് സഭയുടെ പരിഗണനയ്ക്ക് വന്നിട്ടില്ല.

Tags: assemblyhindukerala news paper
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies