കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ഇരട്ടത്താപ്പ് നയങ്ങളെ പരിഹസിച്ചിരിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍. ഇന്ന് രാവിലെ സുപ്രീം കോടതിയില്‍ അനില്‍ അംബാനിക്ക് വേണ്ടി വാദിക്കാന്‍ വന്നത് കപില്‍ സിബലാണ്. ഇതേ കപില്‍ സിബല്‍ തന്നെ കോടതി നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് അംബാനിക്കെതിരെ റാഫേല്‍ വിഷയത്തില്‍ ആരോപണമുന്നയിച്ചുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റിട്ടിരിന്നു. ഇതാണ് ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു കപില്‍ സിബല്‍ അംബാനിക്ക് വേണ്ടി ഹാജരായത്. പാപ്പരത്തത്തിന് ഫയല്‍ ചെയ്ത അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സുപ്രീം കോടതിയുടെ വിധി ലംഘിച്ചുകൊണ്ട് കടങ്ങള്‍ വീട്ടിയില്ലെന്നായിരുന്നു ഹര്‍ജി. ഈ ഹര്‍ജിയിലാണ് അനില്‍ അംബാനിക്ക് വേണ്ടി കപില്‍ സിബല്‍ ഹാജരായത്.
അതേസമയം റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പ് വെക്കുമെന്ന് പൊതുജനം അറിയുന്നതിന് മുന്‍പ് തന്നെ അനില്‍ അംബാനിയും, എയര്‍ബസും, ഫ്രഞ്ച് സര്‍ക്കാരും അക്കാര്യം അറിഞ്ഞിരുന്നുവെന്ന് കപില്‍ സിബല്‍ സുപ്രീം കോടതി നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് ട്വീറ്റ് ഇട്ടിരുന്നു.
കപില്‍ സിബലിന്റെ ഇരട്ടത്താപ്പിനെ ട്വിറ്റര്‍ ഉപയോക്താക്കള്‍ പരിഹസിക്കുകയാണ്. അംബാനിയുടെ പക്കല്‍ നിന്നും പണം മേടിച്ച് അംബാനിക്ക് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചതിന് ശേഷം പൊതു നിരത്തില്‍ അംബാനിക്കെതിരെ സംസാരിച്ച് കോണ്‍ഗ്രസില്‍ ലാഭമുണ്ടാക്കുകയാണ് കപില്‍ സിബലെന്ന് ഒരു ഉപയോക്താവ് പറയുന്നു. കപില്‍ സിബലിന് തന്റെ സ്‌ക്രിപ്റ്റ് മാറിപ്പോയാലുള്ള അവസ്ഥയാണ് മറ്റൊരു ഉപയോക്താവ് കാണിച്ച് തന്നത്. കോടതിയില്‍ കയറി തന്റെ കക്ഷി കള്ളനാണെന്ന് കപില്‍ സിബല്‍ പറയുന്ന അവസ്ഥയുണ്ടാകുമോയെന്ന് കമന്റ്.
Two hats, too many arguments.
Scene 1: Kapil Sibal appear for #AnilAmbani, urges #SupremeCourt to exempt his personal appearance
Scene 2: Sibal tweets, slams #AnilAmbani. pic.twitter.com/fmB7dUtLMz
— Utkarsh Anand (@utkarsh_aanand) February 12, 2019
https://twitter.com/LiberalsOfDelhi/status/1095193789541613568
https://twitter.com/Ish_Bhandari/status/1095211920938946560
https://twitter.com/GappistanRadio/status/1095242858670555136
Discussion about this post