ഡല്‍ഹി അധികാരതര്‍ക്കത്തില്‍ സുപ്രീംക്കോടതിയില്‍ നിന്നും ഡല്‍ഹി സര്‍ക്കാരിന് തിരിച്ചടി . അഴിമതി വിരുദ്ധ ബ്യൂറോയുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന് ആണെന്നും അന്വേഷണ കമ്മീഷനെ രൂപീകരിക്കാന്‍ സര്‍ക്കാറിന് അധികം ഇല്ലെന്നും കോടതി വ്യക്തമാക്കി . കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്നത് അഴിമതി വിരുദ്ധ ബ്യൂറോയെ ആണെന്നും ഡല്‍ഹി സര്‍ക്കാരിനെ അല്ലെന്നും കോടതി പറഞ്ഞു .
ഡല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കം സംബന്ധിച്ച കേസില്‍ ജൂലൈ 2018 ലെ വിധിയില്‍ വ്യക്തത തേടിയുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം .
അഴിമതി വിരുദ്ധ ബ്യൂറോ , ജീവനക്കാരുടെ നിയമവും സ്ഥലംമാറ്റവും , അന്വേഷണ കമ്മീഷന് എന്നിവ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്ന് സുപ്രീംക്കോടതി വ്യക്തമാക്കി.
കൃഷിഭൂമിയുടെ അടിസ്ഥാന വില പുനര്‍നിര്‍ണയം ഡല്‍ഹി സര്‍ക്കാരിന്റെ കീഴില്‍ ആണെങ്കിലും ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാന്‍ അധികാരം ഉണ്ടെന്നും കോടതി വ്യക്തമാക്കി .
Discussion about this post