ജയ്പുര്‍: ലളിത് മോഡി വിവാദത്തില്‍പ്പെട്ട വസുന്ധര രാജെ സിന്ധ്യയ്ക്ക് പകരം ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ ഓം പ്രകാശ് മാത്തൂര്‍ രാജസ്ഥാന് മുഖ്യമന്ത്രിയാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടേയും വിശ്വസ്തനായാണ് മാത്തൂര്‍ അറിയപ്പെടുന്നത്. ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് വരെ നേരത്തെ അദ്ദേഹത്തെ പരിഗണിച്ചിരുന്നു. മൂന്നു ദിവസം മുമ്പാണ് ഉപാധ്യക്ഷ പദവിയിലേക്ക് നിയമിതനായത്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മാത്തൂര്‍.
വന്ധുരരാജെയ്ക്കെതിരായ ആരോപണങ്ങളില്‍ ആര്‍എസ്എസും തൃപ്തരല്ല. ഇതും ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള ആളാണ് മാത്തൂര്‍ എന്നതും ഗുണകരമാകും.
വസുന്ധര രാജെയെ ബി.ജെ.പി. കൈവിടുന്നതായാണ് സൂചന പരന്നതോടെയാണ് ബദല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
Discussion about this post