ന്യൂഡല്‍ഹി: സഹാറ നിക്ഷേപ തട്ടിപ്പുകേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന സുബ്രതോ റോയിക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.എന്നാല്‍ 10,000 കോടി രൂപ സഹാറ സ്റ്റോക്ക് എക്സ്ചേഞ്ച് ബ്യൂറോ ഓഫ്് ഇന്ത്യയിലെക്ക് അടക്കാതെ ജയിലില്‍ നിന്നും വിട്ടയക്കില്ല.തുകയുടെ പകുതി പണമായും പകുതി ബാങ്ക് ഗ്യാരന്റിയിലുമാണ് നല്‍കേണ്ടത്.പണമടക്കേണ്ടത് തവണ വ്യവസ്ഥയിലായതിനാല്‍ മൂന്ന് തവണയില്‍ കൂടുതല്‍ തവണകള്‍ ലംഘിച്ചാല്‍ റോയിയെ വീ്ണ്ടും കസ്റ്റഡിയിലെടുക്കുമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചിലാണ് 24,000 കോടി രൂപ നിക്ഷേപകരില്‍ നിന്നും പിരിച്ച കേസില്‍ റോയിയെ കസ്റ്റഡിയില്‍ എടുത്തത്.അനധികൃതമായി നിക്ഷേപകരില്‍ നിന്നു പിരിച്ചെടുത്ത പണം തിരിച്ചു നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും സഹാറഗ്രൂപ്പ് ഇതു പാലിച്ചിരുന്നില്ല.സഹാറയുടെ സ്വത്തുക്കള്‍ വിറ്റു നിക്ഷേപകര്‍ക്ക് നല്കാന് കോടതി അനുമതി നല്‍കിയിരുന്നു.എന്നാല്‍ ബാങ്ക് ഗ്യാരന്റി നല്കാത്തതിനാല് ജാമ്യം നീളുമെന്നും കോടതി അറിയിച്ചു.
Discussion about this post