ഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ച് ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും ഗുസ്തി താരം പറഞ്ഞു.
‘അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുളള തിരിച്ചടിയാണ് നല്‍കേണ്ടത്. ഒരു ഭീകരന് ജനിക്കുന്നതിനും മുമ്പേ ആയിരം തവണ ചിന്തിക്കാന്‍ കാരണമാക്കുന്ന തരത്തിലുളള തിരിച്ചടി നല്‍കണം. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഏതൊരു ഇന്ത്യക്കാരനേയും വെടിവച്ച് കൊല്ലണം. അത് മാത്രമാണ് പോംവഴി. അക്രമത്തെ അക്രമം കൊണ്ട് മാത്രമേ ചെറുക്കാന്‍ കഴിയുകയുളളൂ,’ യോഗേശ്വര്‍ ദത്ത് പറഞ്ഞു.
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. സൈനിക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.
Discussion about this post