പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ ഭീകരര്‍ ചാവേറാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് കലാകാരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുകയാണ് ‘ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കി’ലെ അഭിനേതാവ് മോഹിത് റെയ്ന. നടി ഷബാനാ ആസ്മിയും ജാവേദ് അഖ്തറുമാണ് പാക്കിസ്ഥാന് കലാകാരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. ഇവരെപ്പോലുള്ള മുതിര്‍ന്ന നടി നടന്മാര് ഇതു പോലുള്ള പ്രസ്താവനകള്‍ നടത്തുന്നത് നല്ല കാര്യമാണെന്നും ഇവരുടെ വാക്കുകള്‍ ജനങ്ങള്‍ ചെവികൊള്ളുമെന്നും മോഹിത് റെയ്ന പറഞ്ഞു. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇപ്പോള്‍ നാം ഒന്നിച്ച് നില്‍ക്കണമെന്നും മരിച്ച് പോയ ജവാന്മാരുടെ കുടുംബത്തിന് സഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകര പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മറുപടി സര്‍ക്കാരും പ്രതിരോധ വകുപ്പും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനുമായി കലാപരമായി ഇടപെടണ്ടായെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷബാനാ ആസ്മി ട്വീറ്റ് ഇട്ടിരുന്നു.
#Pulwama attack There is no way we can carry on with cultural exchanges between India and Pakistan even as our martyrs are laying down their lives for us. I stand in solidarity with the grieving families.
— Azmi Shabana (@AzmiShabana) February 15, 2019
Discussion about this post