കറാച്ചി:പുല്‍വാമ ഭീകരാക്രണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ ഇന്ത്യയോട് പകപോക്കും തരത്തില്‍ വീണ്ടും പാക് നടപടി.സംഭവം കറാച്ചിലെ സ്കൂളിലാണ്.ബോളിവുഡ് ഗാനമായ ‘ഫിര്‍ ഫി ദില്‍ഹേ ഹിന്ദുസ്ഥാനി’ എന്ന ഗാനത്തിന് വിദ്യാര്‍ഥികള്‍ നൃത്തം ചവിട്ടിയതുമായി ബന്ധപ്പെട്ടാണ് സംഭവം നടന്നത്.ഇതിനെതുടര്‍ന്ന് കറാച്ചി സ്കൂളിന്റെ രജിസ്ട്രേഷന് സസ്പെന്‍ഡ് ചെയ്തു.
കറാച്ചിയിലെ മമാ ബേബി കെയര്‍ സ്കൂളിലാണ് ത്രിവര്‍ണ പതാകയെ അടിസ്ഥാനമാക്കി കുട്ടികള്‍ നൃത്തം ചവിട്ടിയത്.ഡാന്‍സിനിടെ സ്റ്റേജ് സ്ക്രീനില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
നൃത്തത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴിപ്രചരിച്ചിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട പാകിസ്ഥാന് അധികൃതരാണ് സ്കൂളിന്റെ രജിസ്ട്രേഷന് റദ്ദ് ചെയ്തത്.
Discussion about this post