പുല്‍വാമയില്‍ സി.ആര്.പി.എഫ് സൈനികര്‍ക്കെതിരെ ആക്രമണം നടന്നതില്‍ ജനങ്ങളെപ്പോലെത്തന്നെ തന്റെയുള്ളിലും രോഷം കത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച സൈനികരുടെ മുന്നില്‍ താന്‍ ശിരസ്സ് നമിക്കുന്നുവെന്നും മോദി പറഞ്ഞു. ബീഹാറില്‍ ചില വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷം പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാട്നയില്‍ നിന്നും ഫുല്‍പൂര്‍ വരെയുള്ള ജഗദീഷ്പൂര്‍-വാരണാസി സി.എന്‍.ജി ലൈന്‍ മോദി ഉദ്ഘാടനം ചെയ്തു. കൂടാതെ പട്ന നഗരത്തില്‍ ഗ്യാസ് വിതരണ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൂടാതെ ബരൗണി റിഫൈനറി വികസന പദ്ധതിയുടെ തറക്കില്ലിടലും മോദി നിര്‍വ്വഹിച്ചു.
ഇതിന് പുറമെ ബരൗണി-കുമേദ്പൂര്‍, മുസാഫര്‍പൂര്‍-റക്സൗല്‍, ഫതുഹ-ഇസ്ലാംപൂര്, ബിഹാര്‍ഷരീഫ്-ദനിയാവന് എന്നീ റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനവും നടന്നു. പട്ന മെട്രോ റെയില്‍ പദ്ധതിയുടെ തറക്കില്ലടലും മോദി നിര്‍വ്വഹിച്ചു.
Discussion about this post