ഇന്ത്യയിലെ മാധ്യമ ചാനലുകള്‍ പാക്കിസ്ഥാനില്‍ നിന്നുമുള്ള അതിഥികളെ പരിപാടികളിലേക്ക് ക്ഷണിക്കരുതെന്ന ആഹ്വാനവുമായി ബി.ജെ.പി എം.പി പരേഷ് റാവല്‍ രംഗത്ത്. പുല്‍വാമയില്‍ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് പരേഷ് രാവലിന്റെ പ്രസ്താവന. പാക്കിസ്ഥാനികളെയൊ ഭീകരവാദികളെ പിന്തുണയ്ക്കുന്ന ഇന്ത്യക്കാരെയൊ പരിപാടികളില്‍ വന്ന് വിഷം തുപ്പാന്‍ അനുവദിക്കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതേപ്പറ്റി ഒരു ട്വീറ്റും അദ്ദേഹം ഇട്ടിട്ടുണ്ട്.
മിന്നലാക്രമണത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമായ ‘ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കി’ല്‍ അഭിനയിച്ച നടനാണ് പരേഷ് റാവല്‍.
പുല്‍വാമയിലെ ആക്രമണത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്.
Discussion about this post