തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. വോട്ടെടുപ്പില്‍ നിന്നും ബി.ജെ.പി വിട്ടു നിന്നിരുന്നു. യു.ഡി.എഫിനാണ് പുതിയ ഭരണം ലഭിച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മിലെ ജെസ്സി ആന്റണിയാണ് ചെയര്‍പേഴ്‌സണായി സ്ഥാനമേറ്റത്. ഒരു വോട്ടിനാണ് എല്‍.ഡി.എഫിനെ യു.ഡി.എഫ് പരാജയപ്പെടുത്തിയത്.
ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 35 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. 14 സീറ്റ് യു.ഡി.എഫിനും, 13 സീറ്റ് എല്‍.ഡി.എഫിനും, 8 സീറ്റ് ബി.ജെ.പിക്കുമാണ് ലഭിച്ചത്. ഇടതുപക്ഷത്തിന്റെ മിനി മധുവിനെ തോല്‍പ്പിച്ചാണ് ജെസ്സി ആന്റണി ചെയര്‍പേഴ്‌സണായത്.
8 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യു.ഡി.എഫിന് ഭരണം ലഭിക്കുന്നത്. അന്ന് നടന്ന അവിശ്വാസ പ്രമേയത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യ വോട്ട് ലഭിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെയായിരുന്നു എല്‍.ഡി.എഫിന് ഭരണം ലഭിച്ചത്.
Discussion about this post