തന്റെ അടുത്ത സിനിമയായ ‘ടോട്ടല്‍ ദമാല്‍’പാകിസ്താനില്‍ റിലീസ് ചെയ്യുകയില്ലെന്ന് പ്രഖ്യാപനവുമായി അജയ് ദേവ്ഗണ്‍. കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം .ഇപ്പോഴത്തെ അവസ്ഥയില്‍ പാക്കിസ്ഥാനില്‍ ‘ടോട്ടല്‍ ദമാല്‍’ റിലീസ് ചെയ്യുന്നില്ലെന്നാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
In light of the current situation the team of Total Dhamaal has decided to not release the film in Pakistan.
— Ajay Devgn (@ajaydevgn) February 18, 2019
മാധുരി ധീക്ഷിത്,ജാവേദ് അഫ്രിദി,റിതേഷ് ദേശ്മുഖ്,അനില്‍കപൂര്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ സിനിമയില്‍ ഉണ്ട്.അജയ് ദേവ്ഗണ്‍ ഫിലിംസും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഫെബ്രുവരി 22 ന് ഇന്ത്യയില്‍ റിലീസ് ചെയ്യും.
പുല്‍വാമയിലുണ്ടായ ഭീകരാക്രമണം ഭയാനകവും വെറുപ്പുളവാക്കുന്നതുമാണെന്നായിരുന്നു അജയ് ട്വിറ്ററില്‍ പറഞ്ഞത്.തന്റെ രോഷം വാക്കുകളിലൂടെ പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല എന്ന് അജയ് പറഞ്ഞു.
Horrible and disgusting. Anger can't be put into words. #KashmirTerrorAttack
— Ajay Devgn (@ajaydevgn) February 14, 2019
കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 44 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുനിറച്ച കാര്‍ ഇടിച്ചുകയറ്റിയായിരുന്നു ഭീകരാക്രമണം നടത്തിയത്. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദാണ് ആക്രമണം ആക്രമണത്തിമ്#റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു..
Discussion about this post