കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കൂടാതെ രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം പ്രതികളെ കണ്ടെത്താന്‍ വേണ്ടി ഡി.ജി.പി ലോക്നാഥ് ബെഹ്റ കര്‍ണാടക പോലീസിന്റെയും സഹായം തേടിയിട്ടുണ്ട്. അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുമുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിനെ അന്വേഷണ സംഘത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.പ്രദീപ് കുമാറിനാണ് അന്വേഷണച്ചുമതലയുള്ളത്.
അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന് മാരകമായ പതിനഞ്ചു വെട്ടുകളാണ് ഏറ്റിട്ടുള്ളതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വെട്ടേറ്റു തലച്ചോറു പിളര്‍ന്ന നിലയിലാണ്. ഇടതുനെറ്റി മുതല്‍ 23 സെമീ നീളത്തിലുള്ള വലിയമുറിവാണ് ഏറ്റവും മാരകം. മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റിട്ടുണ്ട്.
Discussion about this post