കോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ സിപിഎം നേതാവ് പി കെ കുഞ്ഞനന്തനെ തെറ്റായി പ്രതി ചേര്‍ത്തതാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിവാദമായി. കോടതിയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ് കോടിയേരിയുടെ വാക്കുളാണെന്നാണ് വിമര്‍ശനം. കോടിയേരിയുടെ പ്രസ്താവന കോടതിയോടുളള വെല്ലുവിളിയാണെന്ന് ആര്‍എംപി നേതാവ് കെ കെ രമ പ്രതികരിച്ചു.
. കോടതിയെ പോലും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിന്. സിപിഎം നിശ്ചയിക്കുന്നവരെ മാത്രമേ പ്രതിയാക്കൂ എന്നാണ് അവരുടെ നിലപാടെന്നും കെ കെ രമ ആരോപിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ കുഞ്ഞനന്തന്റെ പേരില്‍ കള്ളക്കേസ് ഉണ്ടാക്കിയതാണെന്നും കൊടി സുനി പാര്‍ട്ടി മെമ്പറല്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊടിയെന്ന് പേരിട്ടത് കൊണ്ട് പാര്‍ട്ടി നേതാവാകുന്നത് എങ്ങനെയാണ്? മാധ്യമങ്ങളാണ് ഇവരെയൊക്കെ നേതാക്കളാക്കുന്നതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെ നേരത്തേ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അന്ന് കുഞ്ഞനന്തന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രശ്നക്കാരനായ തടവുകാരനല്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post