പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന് ഗുരുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രകാശ്രാജിനെതിരെ പ്രതിഷേധം . ഫെബ്രുവരി 16 ന് കര്‍ണാടകയിലെ മെല്ലഹള്ളിയിലുള്ള എച്ച് . ഗുരുവിന്റെ ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം .
വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന താരം ഗുരുവിന്റെ വീട്ടിലെത്തിയപ്പോള്‍ ഗ്രാമവാസികള്‍ പ്രകാശ് രാജിനെതിരെ പ്രതിഷേധമുയര്‍ത്തി വളയുകയായിരുന്നു . രാജ്യത്തിനെയും സൈന്യത്തെയും നിരന്തരം അപമാനിക്കുന്ന പ്രകാശ് രാജ് ഇവിടെ നിന്നും പോകണമെന്ന ആവശ്യമായിരുന്നു ഗ്രാമവാസികള്‍ ഉയര്‍ത്തിയത് .
പ്രകാശ് രാജ് വഞ്ചകന് ആണെന്നും ഒറ്റുകാരന് ആണെന്നും വീരമൃത്യുവരിച്ച സൈനികന് അന്തിമോപചാരം അര്‍പ്പിക്കുന്നത് അഭിനയമാണെന്നും ഗ്രാമവാസികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു . തുടര്‍ന്ന് പൊലീസെത്തി പ്രകാശ് രാജിനെ സുരക്ഷിതമായി പ്രദേശത്ത് നിന്നും മാറ്റുകയായിരുന്നു . ഇതിനിടയില്‍ ചിലര്‍ പ്രകാശ് രാജിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു . കൂടുതല്‍ ജനരോഷം ഭയന്ന് പ്രകാശ് രാജ് ഉടന്‍ തന്നെ അവിടെ നിന്നും മാറുകയായിരുന്നു .
Discussion about this post