അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്ട്ടിന് ഇന്ത്യയില്‍ യുദ്ധവിമാനം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു . എഫ്-21 മള്‍ട്ടി റോള്‍ യുദ്ധവിമാനമാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുക . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ മേയ്ക്ക് ഇന്‍ ഇന്ത്യയുടെ പദ്ധതിയുടെ കീഴിലാണ് വിമാന നിര്‍മ്മാണ ശാല ലോക്ഹീഡ് മാര്ട്ടിന് നിര്‍മ്മാണശാല സ്ഥാപിക്കുക .
ബംഗളുരുവില്‍ നടന്ന എയറോ ഇന്ത്യ എയര്‍ ഷോയില്‍ വെച്ചാണ് സുപ്രധാനമായ തീരുമാനമുണ്ടായത് . ടാറ്റയുടെ പ്രതിരോധ കമ്പനിയായ ടാറ്റ അഡ്വാന്‍സ്ഡ സിസ്റ്റവുമായി ചേര്‍ന്നാണ് എഫ് -21 യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുക . ഇന്ത്യയില്‍ നിന്നും ശതകോടികളുടെ യുദ്ധവിമാനകരാറാണ് ഇത് വഴി കമ്പനി ലക്ഷ്യം വെയ്ക്കുന്നത് .
ഇന്ത്യന്‍ വ്യോമസേനയ്ക്കായി പ്രത്യേകം നിര്‍മ്മിക്കുന്ന എഫ് 21 വിമാനങ്ങളാണ് ലോക്ഹീഡ് മാര്ട്ടിന് ഇത്തരത്തില്‍ നിര്‍മ്മിക്കുക . എഫ്-21 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുള്ള തീരുമാനം ലോക്ഹീഡ് മാര്ട്ടിന് വാഗ്ദാനം ചെയ്തിരുന്നു എങ്കിലും പാക്കിസ്ഥാന് അടക്കമുള്ള രാജ്യങ്ങളുടെ കൈവശം ഈ വിമാനം ഉള്ളതിനാല്‍ ഇന്ത്യ അതിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല . ഇതോടെ അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയ എഫ് 21 നിര്‍മ്മിക്കാന്‍ കമ്പനി തയ്യാറാകുകയായിരുന്നു .
ഇന്ത്യ അമേരിക്ക സഹകരണം മെച്ചപ്പെടുത്താന്‍ ഈ നീക്കം സഹായകരം ആകുമെന്നും . ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന എഫ് 21 അകത്തും പുറത്തും വ്യത്യസ്തമായിരിക്കുമെന്നും ലോക്ഹീഡ് മാര്ട്ടിന് പറയുന്നു .
Discussion about this post