കിന്നോര്‍: ഹിമാചല്‍ പ്രദേശില്‍ പട്രോളിംഗ് വാഹനത്തിനുമേല്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ഒരു സൈനികന് മരിച്ചു. അഞ്ചു പേര് മഞ്ഞിനടിയില്‍ കുടങ്ങിക്കിടക്കുന്നു. മഞ്ഞിനടിയില്‍ കുടുങ്ങിക്കിടങ്ങുന്നവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. നംഗ്യ മേഖലയില്‍ ബുധനാഴ്ച പതിനൊന്നോടെയായിരുന്നു അപകടം.
ഇന്തോ-ചൈന അതിര്‍ത്തിയിലെ ഷിപ്കി ലാ സെക്ടറില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനുമേല്‍ മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്‍ഡോ-ടിബറ്റന്‍ പോലീസ് ഫോഴ്സാണ് കുടുങ്ങിക്കിടക്കുന്ന സൈനികര്‍ക്കായി തെരച്ചില്‍ നടത്തുന്നത്. ജില്ലാ പോലീസിനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. വലിയ തോതില്‍ ഹിമപാതമുണ്ടാകാത്ത മേഖലയായ ദോഗ്രി നളയിലാണ് ഇപ്പോള്‍ അപകടം സംഭവിച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post