അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് വനിതയെ ബി.എസ്.എഫ് വെടിവച്ചു . പഞാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലെ ദേറാ ബാബ നാനാക് പ്രദേശത്തെ ഇന്ത്യ – പാക് അതിര്‍ത്തിയിലാണ് സംഭവമുണ്ടായത് . പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് കടക്കാന്‍ ശ്രമിച്ച ഇവരോട് തിരികെ പോകുവാന്‍ ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇത് അവഗണിച്ച് മുന്നോട്ട് നടന്നതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു . ഗുൽഷൻ എന്നാണ് തന്റെ പേരെന്ന് യുവതി ചോദ്യം ചെയ്യലിനിടയിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു
Discussion about this post