ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ വൈ.സി. മോദി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണു കേസ് എന്‍ഐഎയ്ക്കു കൈമാറിയത്. ആക്രമണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് കസ്റ്റഡിയിലെടുത്തവരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു.നിലവില്‍ ജമ്മു കശ്മീര്‍ പൊലീസ് ആണ് കേസന്വേഷിക്കുന്നത്.
പുല്‍വാമയിലെ ആക്രമണത്തിന് പിന്നാലെ സ്ഥലത്തെത്തിയ പത്തംഗ എന്‍ഐഎ സംഘം തെളിവുകള്‍ ശേഖരിച്ചിരുന്നു. പിന്നാലെ, പുല്‍വാമയ്ക്കു സമീപം ലെത്പൊരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പ്രദേശത്തും തെളിവെടുപ്പ് നടത്തിയശേഷമാണ് കേസ് ഏറ്റെടുക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.
ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു, ആക്രമണത്തിനു മുന്‍പ് ജയ്ഷ് മുഹമ്മദ് ഭീകരര്‍ നടത്തിയ തയാറെടുപ്പുകള്‍, പാക്കിസ്ഥാന്റെ പങ്ക്, ഭീകരര്‍ക്കു പ്രദേശവാസികളില്‍നിന്നു ലഭിച്ച പിന്തുണ, എന്നിവയാണ് എന്‍ഐഎ അന്വേഷിക്കുക.
Discussion about this post