തിരുവനന്തപുരം: എല്ലാ കേസുകളും സിബിഐ അന്വേഷിക്കണമെങ്കില്‍ കേരള പൊലീസിനെ പിരിച്ചു വിടണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ശരത് ലാലിന്റെ പിതാവ് സത്യനാരായണന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടിയേരിയുടെ പരാമര്‍ശം.
ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമനു കൊലപാതകത്തില്‍ പങ്കുണ്ടെന്ന ശരത്തിന്റെ അച്ഛന്റെ ആരോപണവും കോടിയേരി തള്ളി പറഞ്ഞു.എം എല്‍ എയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന തെളിവുണ്ടെങ്കില്‍ പോലീസിന് നല്‍കണമെന്നും അല്ലാതെ മാധ്യമങ്ങള്‍ക്കല്ല നല്‍കേണ്ടതെന്നും കോടിയേരി പറഞ്ഞു.
കാസര്‍ഗോഡ് ഇരട്ടകൊലപാതകത്തില്‍ മരിച്ച കൃപേഷിന്റെ അച്ഛന് ഹൈക്കോടതിയിലേക്ക് പോകുകയാണ്.കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തൃപ്തനല്ലെന്നാണ് അദ്ദേഹം പറയുന്നത്.അതിനാല്‍ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹെക്കോടതിയെ സമീപിക്കുന്നത്.സിബിഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം
Discussion about this post