ദേശ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ചാനലിന് എതിരെ നടപടി വന്നേക്കും. ഫെബ്രുവരി 14നുണ്ടായ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മീഡിയാവണ്‍ ചാനല്‍ സംവാദപരിപാടിയിലായിരുന്നു പാക് അനുകൂല പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇതിനെതിരെ നിരവധി പരാതികളാണ് ചാനലിനെതിരെ ഉയര്‍ന്നിട്ടുള്ളത്. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിനും പ്രസ് കൗണ്‍സിലിനും നിരവധി പേര് പരാതികള്‍ നല്കി കഴിഞ്ഞു.
15 ന് രാത്രിയിലാണ് വിവാദ പരാമര്‍ശങ്ങളുള്ള ചര്‍ച്ച ചാനല്‍ സംപ്രേഷണം ചെയ്തത്. ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന് അപ്പോള്‍ത്തന്നെ ചാനലിന്റെ നിലപാട് ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ടിപി ശ്രീനിവാസന്റെ അഭിപ്രായമുള്പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ജമാഅത്തെ ഇസ്ലാമി ഉടമസ്ഥതയിലുള്ള മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും മറ്റ് മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭീകരപ്രവര്‍ത്തനങ്ങളോട് മൃദു സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം കൂടുതല്‍ ശക്തമാവുകയാണ് ഇതോടുകൂടി.
Discussion about this post