പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിനായി ഭിക്ഷ എടുത്ത് സമ്പാദിച്ച ആറ് ലക്ഷത്തോളം രൂപ നല്‍കാനൊരുങ്ങി അജ്മീരിലെ നന്ദിനി എന്ന വനിത. എന്നാല്‍ ഈ സഹായം നല്കാന് ഇന്ന് അവര്‍ ജീവനോടെ ഇല്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ രോഗബാധിതയായി മരണപ്പെട്ടു.എന്നാല്‍ ഇവരുടെ ആഗ്രഹ പ്രകാരമാണ് സമ്പാദ്യം വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്കാന് തീരുമാനിച്ചത്.
അജ്മീറിലെ ഒരു ക്ഷേത്രത്തിന് മുന്നിലായിരുന്നു നന്ദിനി ഭിക്ഷയാചിച്ചിരുന്നത്. ഭിക്ഷ എടുത്ത് കിട്ടുന്ന പണത്തില്‍ നിന്ന് ആവശ്യമുള്ളത് ചെലവാക്കിയതിന് ശേഷം ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു ഇവരുടെ രീതി. ബാങ്ക് നിക്ഷേപത്തിന്റെ അവകാശികളായി രണ്ട് പേരെയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇവര്‍ തന്നെയാണ് തുക വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കാം എന്ന തീരുമാനത്തിലെത്തിയത്.
Discussion about this post