പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക്കിസ്ഥാന് . ഇന്ത്യ തിരിച്ചടിയ്ക്ക് ഒരുങ്ങിയെക്കുമെന്ന ചില സൂചനകളുടെ അടിസ്ഥാനത്തില്‍ സൈനികരെ ചികിത്സിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് പാക്കിസ്ഥാന് അധികൃതര്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ .
വ്യാഴാഴ്ച പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ സൈനിക രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു . ഏതു നിമിഷവും ഇന്ത്യയുടെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടായേക്കാം എന്നാണ് വിലയിരുത്തല്‍ .
ഇന്ത്യയുടെ ആക്രമണം കരുതിയിരിക്കാനാണ് സൈന്യത്തിന് പാക്കിസ്ഥാന് പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് വിവരം . സംഘര്‍ഷമോ യുദ്ധമോ ഇന്ത്യയുമായി ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട് .
യുദ്ധമുണ്ടായാല്‍ പരിക്കേല്‍ക്കുന്ന സൈനികര്‍ക്ക് ചികിത്സനല്കാന് ആവശ്യമായ ഒരുക്കങ്ങള്‍ ബലൂചിസ്ഥാനിലെ ക്വറ്റയിലെ ജിലാനി ആശുപത്രിയ്ക്ക് സൈനിക നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട് .
ഇതേ സമയം പാക് അധീന കാശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം നടക്കുമെന്ന മുന്നറിയിപ്പ് നല്കി . സംഘം ചേരുന്നത് ഒഴിവാക്കാനും ആക്രമണങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ ബങ്കര്‍ നിര്‍മ്മിക്കുവാനും . അനാവശ്യമായി രാത്രിയില്‍ ലൈറ്റുകള്‍ തെളിക്കരുതെന്നും . സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി അധികൃതര്‍ക്ക് വിവരം നല്കുവാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി .
Discussion about this post