ഹിമാചല്‍ പ്രദേശില്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന 5 കരസേനാ ജവാന്മാരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. കരസേന, ഐ.ടി.ബി.പി, ഹിമാചല്‍ പ്രദേശ് പോലീസ്, ജില്ലാ ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് ജവാന്മാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഹിമാചലിലെ കിന്നൗര്‍ ജില്ലയിലെ നംഗ്യയിലാണ് ജവാന്മാര് കുടുങ്ങിക്കിടക്കുന്നത്. ഫെബ്രുവരി 20നായിരുന്നു ഇവര്‍ മഞ്ഞുവീഴ്ചയില്‍ പ്രദേശത്ത് കുടുങ്ങിപ്പോയത്.
ഇന്നലെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനെ നിര്‍ത്തിവെക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന 5 കരസേനാ ജവാന്മാരും 7ാം ജമ്മു കശ്മീര്‍ റൈഫിള്‍സിന്റെ ഭാഗമായിരുന്നു.
Discussion about this post