ഝാര്‍ഖണ്ഡിലെ ഖുന്തി എന്ന നഗരത്തില്‍ മാമ്പഴം വില്‍ക്കുന്ന ചന്ദ്രവതി ശാരു എന്ന ടീച്ചര്‍ ഇവിടുത്തുകാര്‍ക്ക് ഒരു പുതിയ കാഴ്ചയല്ല. എന്നാല്‍ ശാരുവിന്റെ പാരമ്പര്യമറിഞ്ഞാല് കേള്‍ക്കുന്നവര്‍ ഒന്നു ഞെട്ടും. എട്ടു തവണ പാര്‍ലമെന്റ് അംഗമായിരുന്ന കരിയാ മുണ്ഡയുടെ മകളാണ് ചന്ദ്രവതി ശാരു.
ശാരുവിന് മാമ്പഴ വില്പന നേരമ്പോക്കിനുള്ള ഒരു വിനോദമല്ല. കാര്‍ഷികവൃത്തി തൊഴിലാക്കുന്നത് അപമാനമായി കരുതുന്ന പുതിയ തലമുറയ്ക്ക് ഗുണപാഠം നല്‍കാനാണ് ശാരുവിന്റെ ഉദ്യമം. മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ മകളാണ് എന്ന വസ്തുത തെരുവില്‍ മാമ്പഴം വില്ക്കുന്നതില് നിന്നും തന്നെ തടയുന്നില്ല എന്ന് ഇവര്‍ പറയുന്നു.
മാമ്പഴം വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനമത്രയും പാവപ്പെട്ടവര്‍ക്കു നല്‍കുകയാണ് ശാരു ചെയ്യുന്നത്. തന്റെ പിതാവ് കാട്ടിത്തന്ന പാതയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നതെന്നും അവര്‍ പറയുന്നു.
രാഷ്ട്രീയ നേതാക്കള്‍ പാഠമാക്കേണ്ട ഒന്നാണ് മുന്‍ ലോക്സഭാ ഉപാധ്യക്ഷന്‍ കൂടിയായിരുന്ന കരിയാ മുണ്ഡെയുടെ ജീവിതം. ഖുന്തിയിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ ഗ്രാമത്തില്‍ ഒരു മണ്‍കുടിലിലാണ് മുണ്ഡെ ജീവിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനങ്ങളില്ലാത്ത സമയം കൃഷിസ്ഥലം കിളക്കുകയും കളപറിയ്ക്കുകയും ചെയ്യുന്നതിനാണ് മുണ്ഡെ നീക്കിവയ്ക്കുന്നത്. നക്സല്‍ ബാധിത പ്രദേശമായിട്ടു കൂടി സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെയാണ് ഗ്രമത്തിനുള്ളിലെ മുണ്ഡെയുടെ ജീവിതം.
Discussion about this post