പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ കലാകാരന്‍മാരോടുള്ള നിയന്ത്രണത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി വിദ്യാ ബാലന്‍. ചില ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. കല എന്നു പറയുന്നത് എല്ലാ അതിരവരമ്പുകള്‍ക്കും രാഷ്ട്രീയത്തിനും അപ്പുറമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.എങ്കിലും ചില ശക്തമായ നിലപാടുകളും തീരുമാനങ്ങളും എടുക്കേണ്ടതായി വരും.എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ജനങ്ങളെ ഒന്നിച്ചു നിര്‍ത്താന്‍ കലയേക്കാള്‍ വലിയ മറ്റൊന്നില്ല.അത് സംഗീതം,സാഹിത്യം,നൃത്തം,സിനിമ തുടങ്ങി ഏതു കലാരൂപം വഴിയുമാകാം
ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 ഓളം വരുന്ന സിആര്‍പിഎഫ് ജവാന്‍മാരാണ് ജീവത്യാഗം ചെയ്തത്.ജെയ്‌ഷെ മുഹമ്മദ് എന്ന പാക്കിസ്ഥാന്‍ ഭീകരസംഘടന സംഭവത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു.
സംഭവത്തിന് ശേഷം പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ കലാ കായിക രംഗത്തും മറ്റും നടക്കുകയാണ്. ഹിന്ദി സിനിമകള്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നും ഇന്ത്യന്‍ സിനിമയില്‍ പാക്കിസ്ഥാന്‍ കലാകാരന്മാര്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കില്ലെന്നുമടക്കമുള്ള തീരുമാനങ്ങളും ബോളിവുഡ് സ്വീകരിച്ചു.
Discussion about this post