ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു ആകാശത്തിലെയും താരമായി മാറി. ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ്സിന്റെ സഹപൈലറ്റായാണ് സിന്ധു തിളങ്ങിയത്. ബെംഗളൂരുവില്‍ നടക്കുന്ന എയറോ ഇന്ത്യ 2019ല്‍ വനിതാ ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് പി.വി.സിന്ധു തേജസ് വിമാനത്തില്‍ കയറിയത്.
തനിക്കിതൊരു വളരെ നല്ല അനുഭവമാണെന്ന് സിന്ധു പ്രതികരിച്ചു. നിലവില്‍ ഓള് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് വേണ്ടി പരിശീലനം നടത്തുകയാണ് പി.വി.സിന്ധു. മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 10 വരെ ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.
Discussion about this post