വാട്സ്സാപ്പില്‍ ലഭിക്കുന്ന കുറ്റകരമായതും അശ്ലീലം നിറഞ്ഞതുമായ സന്ദേശങ്ങളെക്കുറിച്ച് പരാതിനല്‍കാനുള്ള സംവിധാനമൊരുക്കി ടെലികോം മന്ത്രാലയം .
അസഭ്യം / കുറ്റകരം/ജീവന് ഭീഷണി / അശ്ലീലം എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ സന്ദേശങ്ങള്‍ വന്ന ഫോണ്‍ നമ്പര്‍ ഉള്‍പ്പടെ സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് അടക്കം [email protected] യെന്ന ഇമെയിലിലേക്ക് അയച്ചാല്‍ മതിയെന്ന് ടെലികോം വകുപ്പ് കമ്മ്യൂണിക്കേഷന്‍ കണ്ട്രോളര് ആഷിഷ് ജ്യോഷി അറിയിച്ചു .
തുടര്‍ന്നുള്ള നടപടി ടെലികോം സേവനദാതാക്കളുമായും പോലീസുമായും ബന്ധപ്പെട്ട് ടെലികോം മന്ത്രാലയം തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു .
അസഭ്യം നിറഞ്ഞ സന്ദേശങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം ലഭിക്കുന്നതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ നടപടി . അത്തരം സന്ദേശങ്ങള്‍ അയച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ടെലികോം സേവനദാതാക്കളോട് മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു .
ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നതിനെ പറ്റിയുള്ള പരാതികള്‍ അറിയിക്കുന്നതിനായി പ്രത്യേകം കോള്‍ സെന്റര്‍ സ്ഥാപിക്കണമെന്നും സ്വന്തം സേവനങ്ങള്‍ ഇത്തരം കുറ്റകരമായ സന്ദേശ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ല എന്ന് കമ്പനികള്‍ ഉറപ്പ് വരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ ടെലികോം സേവനദാതാക്കളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
Discussion about this post