ആംബുലന്‍സില്‍ കോടികളുടെ കഞ്ചാവ് കടത്ത് . വിശാഖപട്ടണത്ത് ആംബുലന്‍സില്‍ കടത്തുകയായിരുന്ന 2.7 കോടി രൂപയുടെ കഞ്ചാവ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി . 1813 കിലോഗ്രാം കഞ്ചാവാണ് ആംബുലന്‍സില്‍ നിന്നും പിടികൂടിയത് . ഡ്രൈവറെയും വാഹനത്തെയും ഡി.ആര്.ഐ കസ്റ്റഡിയിലെടുത്തു.
ഛത്തീസ്ഗഡിലെ റായ്പൂരിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പരിശോധന നടത്തിയത് . ഏകദേശം അഞ്ച് കിലോ വീതം വരുന്ന 381 പാക്കറ്റുകളാണ് പിടിച്ചെടുത്ത് .
Discussion about this post