പശ്ചിമബംഗാളില്‍ വരാനിരിക്കുന്ന തിരഞ്ഞടുപ്പിന് വേണ്ടി സി.പി.എമ്മു കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ച ഫെബ്രുവരി 27ന് ആരംഭിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ സംസ്ഥാന ഘടകത്തിനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസിനും അനുമതി നല്‍കിയിട്ടുണ്ട്. ബംഗാള്‍ പി.സി.സി പ്രസിഡന്റ് സോമന് മിത്രയും സി.പി.എം സംസ്ഥാന സെക്രട്ടറി സുര്ജ്യകാന്ത്ര മിശ്രയുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുക.
42 ലോക്സഭാ മണ്ഡലങ്ങളുള്ള ബംഗാളില്‍ 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് 34 സീറ്റുകളും, കോണ്‍ഗ്രസ് 4 സീറ്റുകളും, സി.പി.എം 2 സീറ്റുകളും, ബി.ജെ.പി രണ്ട് സീറ്റുകളും നേടിയിരുന്നു. സിപിഎം നടത്തുന്ന ചര്‍ച്ച ഇടതുപക്ഷത്തെ 4 കക്ഷികള്‍ക്കും കൂടിയാണ്. 25 സീറ്റ് ഇടതുപക്ഷത്തിന് വേണമെന്നാണ് സി.പി.എം നിലപാട്. കോണ്‍ഗ്രസും ഇതേ ആവശ്യം മുന്നോട്ട് വെക്കുന്നുണ്ട്. 2 സീറ്റുകളില്‍ ഇരു പാര്‍ട്ടികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്.
മുര്‍ഷിദാബാദില്‍ സി.പി.എമ്മിന്റെ ബദറുദ്ദോസ ഖാനും റായ്ഗഞ്ചില്‍ മുഹമ്മദ് സലീമുമാണ് 2014ല്‍ വിജയിച്ചത്. ഇവര്‍ തന്നെ ഇവിടെ മത്സരിക്കണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതേ സീറ്റുകള്‍ കോണ്‍ഗ്രസിനും താല്പര്യമുള്ളവയാണ്.
Discussion about this post