പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ ഭീഷണിയുയര്‍ത്തി സംസാരിച്ച പാക് മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ഇന്ത്യ പാക്കിസ്ഥാന് തക്കാളി കയറ്റുമതി ചെയ്ത് നല്കുന്ന നിര്‍ത്തുമെന്ന് ഇന്ത്യന്‍ കര്‍ഷകര്‍ പറഞ്ഞതിനെ വിമര്‍ശിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ സംസാരം. തക്കാളിക്ക് മറുപടി ആണവ ബോംബ് കൊണ്ടായിരിക്കും നല്‍കുകയെന്ന് മാധ്യമ പ്രവര്ത്തകന് പറഞ്ഞു.
പാക് മാധ്യമങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വിനോദമൊരുക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്റെ പിറകിലുള്ള മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ പോലും സംസാരം കേട്ട് ചിരിക്കുകയാണെന്ന് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു.
ഇന്ത്യ നല്കുന്ന തക്കാളി ഭക്ഷിച്ച് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം തൊടുത്ത് വിടുകയാണ് പാക്കിസ്ഥാനികള്‍ ചെയ്യുന്നതെന്ന് ഇന്ത്യന്‍ കര്‍ഷകര്‍ ആരോപിക്കുന്നു. പാക്കിസ്ഥാന്റെ നാശമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മധ്യപ്രദേശിലെ കര്‍ഷകനായ രവീന്ദ്ര പടീദാര്‍ പറഞ്ഞു.
"Tamatar ka jawab atom bomb se de gay." So much trash on our tv channels #TaubaTaubapic.twitter.com/2myeGCvECw
— Naila Inayat (@nailainayat) February 23, 2019
https://twitter.com/sonavaneanand/status/1099277911524204545
https://twitter.com/rising_emperor/status/1099282568757821440
https://twitter.com/kaaju_katli/status/1099272019458183170
Discussion about this post