ബംഗാളില്‍ ഒരു മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ബി.ജെ.പി. ഗൗരവ് ദത്ത് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്. ഗൗരവ് ദത്തിന്റെ ഭാര്യ ബി.ജെ.പി നേതാവ് മുകുള്‍ റോയിയുടെ സഹായത്തോടെ സുപ്രീം കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗൗരവ് ദത്ത് ഫെബ്രുവരി 19നായിരുന്നു ആത്മഹത്യ ചെയ്തത്. ഇരുകൈകളിലെയും ഞരമ്പുകള്‍ മുറിച്ചായിരുന്നു ആത്മഹത്യ. 2018 ഡിസംബര്‍ 31ന് വിരമിച്ച ഗൗരവ് ദത്തിന്റെ ആനുകൂല്യങ്ങളും ഉദ്യോഗ സംബന്ധമായ അവകാശങ്ങളും മമത ബാനര്‍ജി തടഞ്ഞുവെച്ചുവെന്ന ആരോപണമാണ് ഗൗരവ് ദത്ത് തന്റെ ആത്മഹത്യാ കുറിപ്പില്‍ നടത്തിയിട്ടുള്ളത്.
ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുന്നതെന്നും മുഖ്യമന്ത്രിയെ അതിന് കാരണക്കാരിയെന്ന് ആരോപിക്കുന്നതെന്നും ബി.ജെ.പി നേതാവ് മുകുള്‍ റോയ് പറഞ്ഞു. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് തൃണമൂല്‍ സര്‍ക്കാര്‍ ബഹുമാനം നല്‍കുന്നില്ലെന്നും ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.
Discussion about this post