നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേണ്ടിയുള്ള ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ് അഭിപ്രായപ്പെട്ടു. ടീം ഏറെക്കുറെ ഉറപ്പായതുപോലെയാണെന്നും ഹര്ഭജന് സിംഗ് പറഞ്ഞു. ലോകകപ്പിന് മുന്‍പ് നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചാലും ആര്‍ക്കും കയറിപ്പറ്റാമെന്ന് തോന്നുന്നില്ലെന്നും ഹര്ഭജന് സിംഗ് പറഞ്ഞു.
താരങ്ങളുടെ വിശ്രമം പരിഗണിച്ചാണ് സ്ക്വാഡിനെ ബി.സി.സി.ഐ തീരുമാനിക്കുന്നത്. നിലവില്‍ ഓസ്ട്രേലിയയുമായി നടന്നുകൊണ്ടിരിക്കുന്ന ട്വന്റി20 മത്സരങ്ങള്‍ക്ക് ശേഷമാണ് ഐ.പി.എല്‍ നടക്കുക. തുടര്‍ന്ന് മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഏകദിന ലോകകപ്പ് മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടക്കുക.
Discussion about this post