പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ വ്യോമസേന ബോംബാക്രമണം നടത്തിയതായി സൂചന. ആക്രമണങ്ങളില്‍ പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങളില്‍ പങ്കെടുത്തതെന്നും.വെളുപ്പിന് മൂന്നു മണിക്കാണ് ആക്രമണം. പാക്ക് അധീന കശ്മീരിലെ ജെയ്ഷെ ഭീകരരുടെ താവളം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. . കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.1000 കിലോ ബോംബുകളാണ് വര്‍ഷിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം ജെയ്ഷെ ഭീകര തലവന്‍ മസൂദ് അസറിനെ പാക്ക്സഥാന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റായതായാണ് റിപ്പോര്‍ട്ടുകള്‍ .
അതേ സമയം ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചെന്ന് പാക്കിസ്ഥാന് ആരോപിച്ചു. പുലര്‍ച്ചെ നാലു മണിക്ക് മുസാഫറാബാദിലെ നിയന്ത്രണരേഖയില്‍ വ്യോമസേനാ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്നാണ് പാക് അധികൃതര്‍ പറയുന്നത്. പാക് .കരസേനാ വക്താവ് മേജര്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്.
Discussion about this post