ഡല്‍ഹി: പ്രഥമ അന്താരാഷ്ട്ര യോഗദിനാചരണത്തിന് രാജ്യത്ത് വിപുലമായ പരിപാടികളോടെ തുടക്കമായി. പ്രധാനവേദിയായ ഡല്‍ഹിയിലെ രാജ്പഥില്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 40,000 പേര് അണി നിരന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബാബ രാംദേവ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. സമാധാനത്തിന്റെ പുതുയുഗപ്പിറവിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗദിനാചരണത്തെ വിശേഷിപ്പിച്ചു.
യോഗയില്‍ രാഷ്ട്രീയം കലര്ത്തേണ്ടതില്ളെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിലെ ചടങ്ങില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവര്‍ പങ്കെടുത്തു.
രാജ്പഥിലെ യോഗ പ്രദര്‍ശനത്തിന് സമാനമായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗ പരിപാടികള്‍ നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് യോഗാദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. 190 ഓളം രാജ്യങ്ങളിലും യോഗാദിനാചരണം നടക്കുന്നുണ്ട്.
ഇന്ത്യയുടെ യോഗായെ ലോകം രേഖപ്പെടുത്തുന്ന ദിവസമായാണ് യോഗാദിനം മാറുന്നത്.
Discussion about this post