കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കാസര്‍ഗോഡ് സര്‍വ്വകക്ഷി സമാധാന യോഗം ചേരും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം.രണ്ട് മണിക്ക് കലകട്രേറ്റിലാണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.
എല്ലാ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.യോഗത്തില്‍ പങ്കെക്കുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ സിബിഎ െഅന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തിന് ഇന്ന് തുടക്കമാകും.
പെരിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ശേഷം വലിയ ആക്രമസംഭവങ്ങളാണ് ഉണ്ടായത്.സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷവും മുഖ്യപ്രതി പീതാംബരന്റെ വീട് കത്തിച്ചതും വലിയ സംഘര്‍ഷാവസ്ഥയാണ് സംഭവസ്ഥലത്ത് നിലനിന്നിരുന്നത്.സിപിഎം നേതാക്കള്‍ മേഖല സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സ്ത്രീകളുള്‍പ്പടെയുള്ളവരെത്തി വലിയ രീതിയില്‍ രോഷപ്രകടനം നടത്തുകയും ചെയ്തിരുന്നുവിപിപി മുസ്തഫയുള്‍പ്പടെയുള്ള സിപിഎം നേതാക്കളുടെ കൊലവിളി പ്രസംഗങ്ങളും വാക്പോരും വലിയ വിവാദങ്ങള്‍ സ്യഷ്ടിച്ചു.
കോണ്‍ഗ്രസ് ഇപ്പോഴും അമര്‍ഷത്തിലാണ്. കേസിലെ പ്രധാനപ്രതികളെ പിടിച്ചില്ല, ഗൂഢാലോചനയിലേക്ക് അന്വേഷണം നീളുന്നില്ല, സിബിഐ അന്വേഷണമില്ലാതെ സത്യം പുറത്തു വരില്ല എന്നീ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനിരിക്കുകയാണ്. എന്നാല്‍ കുടുംബാംഗങ്ങള്‍ ഇക്കാര്യത്തില്‍ തൃപ്തരല്ല. സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് അവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബാംഗങ്ങള്‍ പരാതി നല്‍കും. അനുകൂലതീരുമാനമുണ്ടായിട്ടില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശവും കുടുംബം തേടിയിട്ടുണ്ട്.
Discussion about this post