ജനുവരി 8, 9 എന്നീ തീയ്യതികളില്‍ രാജ്യവ്യാപകമായി നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ‘സമ്മാനം’ നല്‍കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തോട് കൂടി അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള ഹൈക്കോടതി രംഗത്തെത്തി.
സംസ്ഥാന സര്‍ക്കാര്‍ സമരം നടത്തുവാന്‍ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുകയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാരിന്റെ നീക്കത്തെ ഹൈക്കോടതി റദ്ദാക്കിയിട്ടുമുണ്ട്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് റദ്ദാക്കാനുള്ള ഉത്തരവിറക്കിയത്. പണിമുടക്ക് ദിവസം ഓഫീസുകളില്‍ ഹാജരാകാതിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അദ്ധ്യാപകര്‍ക്കും ലീവ് അനുവദിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. അര്‍ഹരായവര്‍ക്ക് മാത്രം അവധി അനുവദിക്കണമെന്ന സര്‍ക്കാര്‍ വാദത്തെയും കോടതി നിരാകരിച്ചു.
സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തുകൊണ്ട് ആലപ്പുഴ സ്വദേശി ജി.ബാലഗോപാപാലാണ് ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. അഭിഭാഷകനായ വി.സജിത്കുമാറാണ് കോടതിയില്‍ ഹാജരായത്.
Discussion about this post