ഭീകരവാദത്തിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്തിരുന്ന ഭീകരവാദികളുടെ ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തത് ഒരു സൈനിക നീക്കമല്ലായിരുന്നുവെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ഇന്ത്യയും റഷ്യയും ചൈനയും തമ്മില്‍ നടന്ന ത്രിരീഷ്ട വിദേശകാര്യമന്ത്രിതല ചര്‍ച്ചകള്‍ക്കിടയിലാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി സുഷമാ സ്വരാജ് ചര്‍ച്ച നടത്തിയത്. ഇന്ത്യ നടത്തിയ ആക്രമണം ഭീകരരെ ലക്ഷ്യം വെച്ച് മാത്രമാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.
പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഷ് ഭീകരരാണ് പുല്‍വാമ ആക്രമണത്തിന് പിന്നിലെന്ന് അവര്‍ തന്നെ സമ്മതിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി ജയ്ഷിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാന്‍ അതിന് തയ്യാറായില്ലെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് മുന്‍ കരുതല്‍ എന്ന നിലയില്‍ ഇന്ത്യ ആക്രമണം നടത്തിയതെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം ഇന്ത്യ തുടരുമെന്നും ഭീകരതയ്‌ക്കെതിരെ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post