വിമാന ടിക്കറ്റ് മാതൃകയില്‍ ഇനി ട്രെയിന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരം . ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ സേര്വ്ഡ് സീറ്റുകള്‍ ഇതെല്ലാം എന്ന് അറിയാനുള്ള അവസരമാണ് ഒരുക്കുന്നത് . ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കോച്ച് ലേ ഔട്ട് സഹിതം ലഭ്യമാക്കിയാണ് ഇന്ത്യന്‍ റെയില്‍വെ പരിഷ്കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത് .
യാത്രയ്ക്കായി ട്രെയിനിന്റെ പേരും ദിവസവും സഹിതം തിരയുമ്പോള്‍ അത് വരെ ബുക്ക് ചെയ്യപ്പെട്ട സീറ്റുകള്‍ ഇതെന്നും അവശേഷിക്കുന്ന സീറ്റ് എവിടെയാണെന്നും അറിയാന്‍ സാധിക്കും . ബര്‍ത്ത് അടിസ്ഥാനത്തില്‍ കോച്ചുകള്‍ അറിയാന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ റെയില്‍ വേ വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്നത് .
ബുക്ക് ചെയ്ത സീറ്റുകളും അല്ലാത്തവയും വ്യത്യസ്ത നിറങ്ങളില്‍ കാണാന്‍ കഴിയും. ഇതിനോടൊപ്പം സീറ്റ് പൊസിഷന്‍ കൃത്യമായി മനസിലാക്കാനും യാത്രക്കാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഇനി മുതല്‍ റിസര്‍വേഷന്‍ ചാര്‍ട്ട് നല്‍കുന്നതിനൊപ്പം ആളില്ലാത്ത ബര്ത്ത്കളുടെ വിവരങ്ങളും ലഭിക്കുന്നതാണ് . ചാര്‍ട്ട് ഇട്ടതിന് ശേഷമാണ് ഈ വിവരങ്ങള്‍ വെബ്സൈറ്റ് വഴി ലഭ്യമാകുക . ട്രെയിന്‍ യാത്രയ്ക്ക് നാല് മണിക്കൂര്‍ മുന്‍പാണ് ആദ്യചാര്ട്ട് ലഭിക്കുക . യാത്രയുടെ അര മണിക്കൂര്‍ മുന്‍പ് രണ്ടാമത്തെ ചാര്‍ട്ടും ക്രമീകരിക്കും . ഇത് രണ്ടും വെബ്സൈറ്റ് വഴി ലഭിക്കും . ഇത് ഉപയോഗിച്ച് ടിടിആര്‍ മായി ബന്ധപ്പെട്ട് ആളില്ലാത്ത ബര്‍ത്തുകള്‍ ലഭ്യമാക്കാന്‍ യാത്രികര്‍ക്ക് സാധിക്കും .
ഇന്ത്യന്‍ റെയില്‍ വേയുടെ കീഴിലുള്ള എല്ലാ നെറ്റ്വര്‍ക്ക് വഴിയും ഈ സേവനം സാധ്യമാകും .
Discussion about this post