ആന്‍ഡ്രോയിഡ് 16-ല്‍ വമ്പൻ ഫീച്ചറുമായി ഗൂഗിൾ . മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഉപയോഗശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും തടയുന്ന സുരക്ഷാ ടൂള്‍ ആണിത്.
അടുത്തിടെ നടന്ന ‘ദി ആന്‍ഡ്രോയിഡ് ഷോ: ഐ/ഒ എഡിഷന്‍’ എന്ന പരിപാടിയിലാണ് പുതിയഫീച്ചര്‍ വെളിപ്പെടുത്തിയത് .ഈ വര്‍ഷം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 ഓപ്പറേറ്റിങ്സിസ്റ്റത്തോടൊപ്പം ഈ ഫീച്ചര്‍ പുറത്തിറങ്ങുമെന്നാണ് വിവരം.
ഉപയോക്താവ് ഉപകരണം റീസെറ്റ് ചെയ്ത് പഴയ സ്‌ക്രീന്‍ ലോക്കോ ഗൂഗിള്‍ അക്കൗണ്ട്ക്രെഡന്‍ഷ്യലുകളോ നല്‍കുന്നത് വരെ ഉപകരണം എല്ലാ പ്രവര്‍ത്തനങ്ങളും തടയുമെന്നാണ്ഇതിനര്‍ത്ഥം. കോളുകള്‍ വിളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും നിലവിലെ ഘടനയില്‍ മോഷ്ടിക്കപ്പെട്ടഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. അതിനേക്കാള്‍ കര്‍ശനമായ സുരക്ഷാ ഫീച്ചറിന്റെനടപ്പാക്കലാണിത്.
Discussion about this post